ഹേമമാലിനിക്ക് മറുപടിയുമായി മരിച്ച കുട്ടിയുടെ പിതാവ്
ഹേമമാലിനിക്ക് മറുപടിയുമായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ് . താരത്തിന്റെ കാര്‍ അമിത വേഗതയില്‍ ആയിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു. അപകടം സംഭവിച്ച ശേഷം, അപകടത്തില്‍ പെട്ടവരെക്കുറിച്ച് അന്വേഷിക്കാതെ താരം സ്വന്തം കാര്യം നോക്കി രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.
ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നെന്നും കുട്ടിയുടെ പിതാവ് ഹനുമാന്‍ ഖണ്ഡേവാല്‍ പറഞ്ഞു.
നേരത്തെ കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാജസ്ഥാനിലെ ദൗസയിൽ വച്ചാണ് അപകടമുണ്ടായത്. ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഒരു കുട്ടി മരിക്കുകയും അഞ്ച് പേർക്കു പരുക്കേൽക്കുകയും ചെയ്തു.