കുഞ്ഞു മരിച്ചെന്ന് അറിഞ്ഞപ്പോൾ മനസ് തകർന്നു: ഹേമമാലിനി

ശനി, 4 ജൂലൈ 2015 (10:44 IST)
തന്റെ കാറിടിച്ച് കുട്ടി മരിക്കാനിടയായ സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നു. കുഞ്ഞു മരിച്ചെന്ന് അറിഞ്ഞപ്പോൾ മനസ് തകർന്നുപോയി. ആ ദുഃഖ വാർത്ത തന്റെ മനസ്സിനെ വേട്ടയാടുന്നുവെന്നും അവർ പറഞ്ഞു.

ഒരു കുഞ്ഞ് നഷ്ടമായ കുടുംബത്തിന്റെ വേദന തനിക്ക് മനസ്സിലാക്കാനാകും. കുഞ്ഞിന്റെ നഷ്ടം അവർക്ക് താങ്ങാനുള്ള കരുത്തേകാൻ ദൈവത്തോടു പ്രാർഥിക്കുമെന്നും ജയ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന ഹേമമാലിനി പറഞ്ഞു. അതേസമയം, നാലുവയസുകാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്നത് ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസമയത്ത് ഹേമമാലിനി മദ്യപിച്ചിരുന്നുവെന്നും ഇവർ പറയുന്നു.  

രാജസ്ഥാനിലെ ദൗസായിൽ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു വയസുള്ള സോനം എന്ന കുട്ടി മരിച്ചിരുന്നു. ആഗ്രയിൽനിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ രാത്രി ഒൻപതുമണിക്കായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് ഹേമമാലിനിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഹേമ​മാ​ലി​നി​യു​ടെ​ ​ക​ണ്ണി​ന് ​മു​ക​ളി​ലും​ ​കാ​ലി​നു​മേ​റ്റപ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അധി​കൃ​തർ​ ​പ​റ​ഞ്ഞു.​

വെബ്ദുനിയ വായിക്കുക