ഹെലിക്കോപ്റ്റര്‍ അഴിമതി: ഇറ്റലിയിലെ ബാങ്ക് ഗ്യാരണ്ടി പിടിച്ചെടുക്കും

തിങ്കള്‍, 26 മെയ് 2014 (10:46 IST)
വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട നിര്‍മാണക്കമ്പനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡിന് ഇറ്റലിയിലെ ബാങ്കിലുള്ള ഗ്യാരണ്ടിതുക പിടിച്ചെടുക്കാന്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
 
12 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാര്‍ അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഈ വര്‍ഷം ജനവരി ഒന്നിന് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇറ്റലിയിലെയും ഇന്ത്യയിലെയും ബാങ്കുകളില്‍ നിക്ഷേപിച്ച ഗ്യാരണ്ടിതുക പിടിച്ചെടുക്കാന്‍ ഇന്ത്യ നടപടി തുടങ്ങിയത്. ഇന്ത്യന്‍ബാങ്കുകളിലെ തുക ഇന്ത്യ പിടിച്ചെടുത്തിട്ടുണ്ട്. 
 
വെള്ളിയാഴ്ചയാണ് ഇറ്റലിയിലെ ബാങ്കിലുള്ള 2217 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയില്‍ 1818 കോടിരൂപ പിടിച്ചെടുക്കാന്‍ ഇറ്റലി കോടതി ഇന്ത്യയ്ക്ക് അനുമതിനല്‍കിയത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഭാഗികമായി നീക്കിയാണ് കോടതി ഇതുചെയ്തത്. 
 

വെബ്ദുനിയ വായിക്കുക