തമിഴ്‌നാട്ടിൽ റെഡ് അലേർട്ട്; സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി

വെള്ളി, 5 ഒക്‌ടോബര്‍ 2018 (12:27 IST)
വെള്ളപ്പൊക്ക ഭീഷണിയും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തി തമിഴ്‌നാട്ടിൽ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കന്‍ ചെന്നൈയിലാണ് കനത്ത മഴ ലഭിക്കുന്നത്. സുരക്ഷ മുന്‍ നിര്‍ത്തി തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 
 
അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്‍ ഒരുക്കത്തിലാണ് തമിഴ്‌നാട് അധികൃതർ‍. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ പുറം മേഖലയിലെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പലമേഖലയിലും ഗതാഗത തടസവുമുണ്ട്. 
 
2015ല്‍ മഹാപ്രളയത്തില്‍ ചെന്നൈ മുഴുവനായും വെള്ളത്തില്‍ മുങ്ങിയ സാഹചര്യം മുന്‍ നിര്‍ത്തിയാണ് അധികൃതര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നത്. കര്‍ണാടകയിലും കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍