അറബിക്കടലിൽ അടുപ്പിച്ചുതന്നെ രണ്ട് ന്യൂനമർദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ഇനിയുള്ള നാല് ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികൾ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
കേരളത്തിന്റെ തീരത്തും തെക്ക് അറബിക്കടല്‍, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.