ഹരിയാന എംഎല്‍എയുടെ സ്വത്ത് പത്ത് വര്‍ഷം കോണ്ട് 130 കോടി വര്‍ധിച്ചു!!

ശനി, 27 സെപ്‌റ്റംബര്‍ 2014 (16:04 IST)
2005ല്‍ ഒന്‍പതു കോടി രൂപയുടെ സ്വത്തുണ്ടായിരുന്ന ഹരിയാന എം എല്‍ എ  വിനോദ് ശര്‍മ  ഇപ്പോഴത്തെ ആസ്തി 142 കോടി.അതായത് പത്ത് വര്‍ഷം കോണ്ട്  130 കോടി രൂപയുടെ വര്‍ധനവ്.തെരഞ്ഞെടുപ്പ് പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇദ്ദേഹത്തിന് ഹോട്ടല്‍, പഞ്ചസാര മില്ലുകള്‍ തുടങ്ങിയവയിലെ ഓഹരിപങ്കാളിത്തത്തിലൂടെ നേടിയ 116 കോടി രൂപയ്ക്ക് പുറമേ ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ 25 കോടിയോളം മതിക്കുന്ന തോട്ടങ്ങളുമുണ്ട്.അഞ്ചു ലക്ഷത്തോളം വില വരുന്ന വാച്ചു ശേഖരവും എം എല്‍ എയ്ക്ക് സ്വന്തമായുണ്ട്.

ഇദ്ദേഹത്തിന്റെ ഭാര്യയും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ശക്തി റാണിയ്ക്ക് 13 കോടിയുടെ സ്വത്ത് ഉണ്ട്. ജസീക്ക ലാല്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട മനു ശര്‍മ ഇദ്ദേഹത്തിന്റെ മകനാണ് മനു ശര്‍മ്മയ്ക്ക് രണ്ടു കോടിയോളം രൂപയുടെ വരുമാനമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക