ഹനുമന്തപ്പയുടെ നില അതീവ ഗുരുതരം; കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ബുധന്‍, 10 ഫെബ്രുവരി 2016 (19:46 IST)
സിയാച്ചിനില്‍ അത്ഭുതകരമായി ജീവനോടെ കണ്ടെത്തിയ ലാൻസ് നായക് ഹനുമന്തപ്പയുടെ സ്ഥിതി മോശമായതായി ആര്‍മി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസതടസം നേരിടുന്നതിനാല്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കരളും വൃക്കയുമുള്‍പ്പെടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 
 
ഈ മാസം മൂന്നിനാണ് ഹനുമന്തപ്പയടക്കം പത്ത് സൈനികര്‍ മഞ്ഞിടിച്ചിലില്‍പ്പെട്ടത്. ഹിമപാതമുണ്ടായി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയത്. 
 
ശരീരത്തിലെ ജലാംശം അപകടകരമാംവിധം നഷ്ടപ്പെട്ടിരുന്ന ഹനുമന്തപ്പയെ സൈനികസംഘത്തിലെ ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം ബേസ്ക്യാംപിലും പിന്നീട് ഡൽഹിയിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഹിമപാതത്തിൽ കാണാതായ മറ്റ് ഒൻപത് സൈനികരുടെയും മൃതദേഹം കണ്ടെടുത്തിരുന്നു.
 

വെബ്ദുനിയ വായിക്കുക