പാക്കിസ്ഥാന്‍ സയിദിനെയും ദാവൂദ് ഇബ്രാഹിമിനെയും വിട്ടുതരണം; വെങ്കയ്യ നായിഡു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (13:06 IST)
ഭീകരതയ്ക്കെതിരായ നീക്കം പാക്കിസ്ഥാന്‍ ഗൌരവമായി കാണുന്നുണ്ടെങ്കില്‍ ഇന്ത്യ തിരയുന്ന കൊടുംകുറ്റവളികളായ ഹാഫിസ് സയീദിനേയും, ദാവൂദ് ഇബ്രാഹിമിനേയും വിട്ടുതരണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡും ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സയിദ്. ദാവൂദും ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചവനാണ്. ഇരുവരും പാകിസ്താനില്‍ സസന്തോഷം ജീവിക്കുകയാണ്. പാകിസ്താന്‍ സര്‍ക്കാര്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് വിട്ടുതരണം എന്നാണ് നായിഡു പറഞ്ഞത്.

ഇവര്‍ ഇന്ത്യയെ ആക്രമിച്ചവരാണ്. നാളെ പാകിസ്താനെ ആക്രമിക്കില്ലെന്ന് ആരുകണ്ടു? പെഷവാറില്‍ ആക്രമണം നടത്തിയത് പാക് താലിബാനാണന്ന പരമാര്‍ഥം പാക് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാകിസ്താന്‍ വിഹരിക്കുന്ന ഭീകരരെ അറസ്റ്റു ചെയ്താല്‍ മാത്രമേ പാകിസ്താന് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ മുഖം രക്ഷിക്കാന്‍ കഴിയുകയുള്ളു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പാകിസ്താന്‍ തുടക്കമിടേണ്ടത് കൊടുംഭീകരരെ അമര്‍ച്ച ചെയ്തുകൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.

വെബ്ദുനിയ വായിക്കുക