സോണിയ എല്ലാത്തിലും ഇടപെടും, എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമില്ല: എച് ആര്‍ ഭരദ്വാജ്

വെള്ളി, 27 മാര്‍ച്ച് 2015 (16:52 IST)
എല്ലാക്കാര്യങ്ങളിലും ഇടപെടുകയും എന്നാല്‍ ഒന്നിലും ഉത്തരവാദിത്വം എടുക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേതെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച് ആര്‍ ഭരദ്വാജ്. ഒരു ദേശീയ ചാനലിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ഭരദ്വാജ് രംഗത്തെത്തിയത്. സോണിയ ഗാന്ധി ഒരു കൂട്ടം മുഖസ്തുതിക്കാരുടെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഹ്രു കുടുംബത്തിന്റെ എറ്റവും വിശ്വസ്തനായ നേതാവായാണ് എച്ച് ആര്‍ ഭരദ്വാജ് അറിയപ്പെടുന്നത്. അതേ കുടുംബത്തിനു നേരെ ഭരദ്വാജില്‍ നിന്ന് ആരോപണമുയരുന്നതിനെ പ്രാധാന്യത്തൊടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം സുപ്രീം കോടതി റദ്ദാക്കിയ 66 എ വകുപ്പിനെതിരെ ചിദംബരം സംസാരിക്കുന്നത് കാപട്യമണെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടി.

യു പി എ സര്‍ക്കാരിന്റെ കാലത്താണ് ഈ വകുപ്പ് കൂട്ടിച്ചേര്‍ത്തതെന്നും സോഷ്യല്‍ മീഡിയയില്‍ എ രാജയ്ക്കും കുടുംബത്തിനുമെതിരെയുള്ള ചര്‍ച്ചകളെ തടയിടാനായിട്ടാണ് നിയത്തില്‍ ആ വകുപ്പ് തിരുകി കേറ്റിയതെന്നും ഭരദ്വാജ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക