സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി എച്ച്‌എല്‍ ദത്തു ചുമതലയേറ്റു. ഇന്ത്യയുടെ 42 മത് ചീഫ് ജസ്റ്റിസാണ് എച്ച്‌എല്‍ ദത്തു. ജസ്റ്റിസ് ആര്‍ എം ലോധ വിരമിച്ച ഒഴിവിലാണ് അദ്ദേഹം സ്ഥാനമേറ്റത്.
രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിലും ചത്തീസ്‌ഗഢിലും ചീഫ് ജസ്‌റ്റിസായിരുന്ന ഇദ്ദേഹം 2008 ഡിസംബറിലാണ് സുപ്രീംകോടതി ജഡ്‌ജിയായത്. 2015 ഡിസംബര്‍ രണ്ട് വരെയാണ് ദത്തുവിന്റെ കാലാവധി.