പ്രതിരോധമേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തോക്കായ എ.കെ 47 നിര്‍മ്മിക്കാന്‍ ഗുജറാത്ത്.
തോക്ക് നിര്‍മ്മാതാക്കള്‍ തോക്ക് നിര്‍മ്മിക്കുന്ന ഫാക്ടറി ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ നടപടി ആരംഭിച്ചു.
പ്രതിരോധ മേഖലയില്‍ നിക്ഷേപം ഉദാരമാക്കിയതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഫാക്ടറി തുടങ്ങാനുള്ള തീരുമാനമെന്നാ റിപ്പോര്‍ട്ടുകള്‍. കമ്പനിയും ഗുജറാത്ത് സര്‍ക്കാരും ഗുജറാത്ത് നിക്ഷേപക സംഗമത്തിലൂടെ ഇത് സംബന്ധിച്ച് കരാര്‍ ഏര്‍പ്പെടും എന്നാണ് കരുതപ്പെടുന്നത്. പുതിയ നിക്ഷേപ നീക്കം മേക്കിംങ് ഇന്ത്യ ക്യാമ്പെയിന്റെ ഫലപ്രാപ്തിയെന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്.