ഇവിടെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇരുപതോളം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച നേതാവാണ് ജിഗ്നേഷ് മെവാനി. ഗുജറാത്തിന് പുറത്തും ദളിത് സമരങ്ങള്‍ക്ക് മെവാനി നേതൃത്വം നല്‍കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മെവാനി പറഞ്ഞിരുന്നു.