പുതിയ ചരിത്രങ്ങൾ കുറിച്ച് ഐ എസ് ആർ ഒ മുന്നേറുകയാണ്. ഇപ്പോഴിതാ, ഐ എസ് ആർ ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചു. 3,477കിലോയാണ് ജിസാറ്റ് -17ന്റെ ഭാരം. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് ജിസാറ്റ്- 17 വിക്ഷേപിച്ചത്.