ജിപിഎസ് ഇല്ലെങ്കില്‍ ഇനി ഡല്‍ഹിയില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയില്ല
ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കിക്കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. യാത്രക്കാരുടെ, പ്രത്യേകിച്ച് സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. ജൂണ്‍ ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്നുണ്ടെങ്കില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയേറ് തീരു എന്നാണ് സര്‍ക്കാര്‍ നിബന്ധന.
കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ ഓട്ടോറിക്ഷകളില്‍ ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ ജി പി എസ് സംവിധാനത്തിന്റെ അമിതവില താങ്ങവുന്നതല്ലെന്നും ഇളവ് വേണമെന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജി പി എസ് സംവിധാനം നിര്‍ബന്ധമാണെന്ന ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ മുഴുവന്‍ ടാക്സികള്‍ക്കും ബാധകമാകുന്ന ഉത്തരവ് വന്നതിനു പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.