പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതിനാല്‍ തന്നെ ഇ–പാസ്പോർട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനും സാധിക്കും. ഇറ്റലി, ജർമനി, ഘാന എന്നീ രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും ബയോമെട്രിക് ഇ–പാസ്പോർട്ടാണ് നിലവിലുള്ളത്.