ഗുരു ഉത്സവിനെതിരെ പ്രതിഷേധം കടുക്കുന്നു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (09:51 IST)
അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുട്രെ പ്രസംഗം സ്കൂളുകളില്‍ കേള്‍പ്പിക്കാനുള്‍ല കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വിവാദത്തില്‍. അധ്യാപക ദിനത്തിന്റെ പേര് മാറ്റി ഗുരു ഉത്സവ് എന്ന് ആക്കിയതിനെതിരേയാണ് തമിഴ് കക്ഷികള്‍ പ്രതിസ്ഗേധിക്കുന്നത്. അതേ സമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രസംഗം കേള്‍പ്പിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അധ്യാപകദിനം പേരുമാറ്റുന്നത് വ്യക്തമായ അജന്‍ഡയോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ 'ഗുരു ഉത്സവം' എന്ന് നല്‍കുന്നതിലൂടെ സംസ്‌കൃതം അടിച്ചേല്‍പിക്കുകയാണെന്ന് ഡിഎംകെ.യും പിഎംകെയും കുറ്റപ്പെടുത്തി. മറ്റൊരു തമിഴ് രാഷ്ട്രീയപാര്‍ട്ടിയായ എംഡിഎംകെയും തീരുമാനത്തിനെതിരെ രംഗത്തുവന്നു.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അസൗകര്യമുണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. പ്രസംഗത്തിന്റെ സമയം മാറ്റണമെന്നും തിവാരി ആവശ്യപ്പെട്ടു. കേന്ദ്രനിര്‍ദേശം പാലിക്കില്ലെന്ന് പശ്ചിമ ബംഗാള്‍സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനം സ്വന്തം പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അധ്യാപകദിനപ്രസംഗം സ്‌കൂള്‍കുട്ടികളെ നിര്‍ബന്ധമായും കേള്‍പ്പിക്കാനുള്ള ഉത്തരവ് വിവാദമായതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി. പ്രസംഗവേളയില്‍ കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ല എന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് മാനവശേഷിമന്ത്രി സ്മൃതി ഇറാനി പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക