കള്ളപ്പണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നാട്ടുകാര്‍ മോശക്കാരല്ല; ഈ റിപ്പോര്‍ട്ട് മോദിയുടെ കണ്ണ് തുറപ്പിക്കുമോ ?
വെള്ളി, 11 നവംബര്‍ 2016 (13:32 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കി ചൊവ്വാഴ്‌ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിനു ശേഷം കള്ളപ്പണം എങ്ങനെ വെളുപ്പിക്കാമെന്ന് സേർച്ച് എൻജിനായ ഗൂഗിളില്‍ തെരഞ്ഞെവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ളവര്‍.
ഗുജറാത്തിന് തൊട്ടുപിന്നിലായി മഹാരാഷ്‌ട്രയം മൂന്നാമതായി ഹരിയാനയുമാണുള്ളത്. ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും ഏറെപ്പേര്‍ പണം വെളുപ്പിക്കാന്‍ മാര്‍ഗം തിരഞ്ഞു ഗൂഗിളിലെത്തി. കളളപ്പണം മാറ്റാന്‍ മാര്‍ഗം തിരയുന്നതിനൊപ്പം പുതിയ നോട്ടുകളിലെ സുരക്ഷാ സംവിധാനം പഠിക്കാനും ഇന്ത്യക്കാര്‍ ഗൂഗിളിനെ ആശ്രയിക്കുന്നുണ്ട്.
വ്യാപാര, വ്യവസായ മേഖല ശക്തമായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കളളപ്പണത്തിന്റെ സാന്നിധ്യം ഏറെയുണ്ടന്നാണു വിലയിരുത്തപ്പെടുന്നത്. ഹരിയാനയിലെ റിയൽ എസ്‌റ്റേറ്റിൽ മേഖലയിലുള്ളവർ കള്ളപ്പണം വെളുപ്പിക്കാൻ നെട്ടോട്ടം ഓടുകയാണെന്നാണ് വിവരം.