പൊതുമരാമത്ത് മന്ത്രി സുധീന്‍ ധവാലികര്‍ ബിക്കിനി ധരിച്ചുനില്ക്കുന്ന ചിത്രമാണ് സാവിയോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ടത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട ഗോവ സ്വദേശി പ്രദീപ് ബാഖ്ലെയാണ് പരാതി നല്‍കിയത്. പരാതി പ്രകാരം സാവിയോയ്ക്കെതിരെ ഐടി ആക്ട് 66(ബി), 67 സെക്ഷനുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ധരിച്ചെത്തുന്നത് നിരോധിക്കണമെന്ന് ധവാലികര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പിറ്റേന്നു തന്നെ മുഖ്യമന്ത്രി മനോഹര്‍ പരികാര്‍ ബിക്കിനിയില്‍ ബീച്ചില്‍ എത്തുന്നത് നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സാവിയോ മന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തത്. ഇപ്പോള്‍ അമേരിക്കയിലാണ് സാവിയോ താമസിക്കുന്നത്.