ഗോവയിലെ ബീച്ചുകളിൽ ഇനിമുത‌ൽ വൈഫൈ; ചിലവ് 100 കോടി

ശനി, 2 ഏപ്രില്‍ 2016 (17:53 IST)
ഗോവൻ ബീച്ചുകളിൽ ഇനിമുതൽ വൈഫൈ സ്ഥാപിക്കുവാൻ സർക്കാർ തീരുമാനിച്ചു. അവധിക്കാലങ്ങ‌ൾ ആഘോഷിക്കാൻ പറ്റിയ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ ഗോവൻ കടത്തീരത്തിന്റെ മനോഹരിത വിദേശസഞ്ചാരികളെ ആകർഷിക്കുന്നതാണ്. ബീച്ചുകളിൽ വൈഫൈക്കൊപ്പം സി സി ടി വിയും സ്ഥാപിക്കാനും സർക്കാരിനു ആലോചനയുണ്ട്.
 
ബീച്ചുകളിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനും  അവർക്ക് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ പറഞ്ഞു. അതോടൊപ്പം സുരക്ഷിതത്വത്തിനാണ് സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ടൂറിസം പദ്ധതിയായ സ്വദേശ് ദർശന്റെ ഭാഗമായാണ് വൈഫൈയും സി സി ടിയും സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി 100 കോടി രൂപ സർക്കാർ അനുവദിച്ചിരിക്കുന്നുവെന്നും എത്രയും പെട്ടന്ന് ഇത് പ്രാവർത്തികമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക