ഗോവയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം മദ്യമുണ്ട്. ഗോവയുടെ പൈതൃകപാനീയം എന്ന് അറിയപ്പെടുന്ന ‘ഫെനി’. ഇനിമുതല്‍ ഫെനിക്ക് വേണ്ടി ഗോവ വരെ പോകണമെന്നില്ല. അടുത്തുള്ള സാധാ ബാറുകളില്‍ വരെ ലഭ്യമാകും. ഗോവ എക്സൈസ് ഡ്യൂട്ടി ആക്ട് പ്രകാരം ഇന്ത്യയില്‍ എല്ലായിടത്തും ഫെനി എത്തിക്കാനുള്ള ശ്രമത്തിലാണ് ഗോവ സര്‍ക്കാര്‍.
ഫെനി രാജ്യത്തെ മദ്യം മാത്രം അല്ലെന്നും അത് ഗോവയുടെ പൈതൃകപാനീയം കൂടിയാണെന്നും ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ആരോഗ്യത്തിന് യോജിക്കുന്ന തരത്തിലുള്ള വൈദ്യഗുണവും ഫെനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിയമമാണ് ഇതിലൂടെ ചരിത്രമാകാന്‍ പോകുന്നത്.