ഗോവയിലെ ഓരോ ഗ്രാമത്തിലും എയിഡ്സ് രോഗികളുണ്ട്!
എയ്ഡ്‌സ് രോഗിയില്ലാത്ത ഒരു ഗ്രാമം പോലും ഗോവയില്‍ ഇല്ലെന്ന് ഗോവന്‍ ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍. ഗോവ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 15,000 എച്ച്ഐവി ബാധിതരാണിവിടെയുള്ളത്. അതായത് സംസ്ഥാന ജനസംഖ്യയില്‍ ഒരു ശതമാനം പേര്‍ എയ്ഡ്‌സ് രോഗികളാണ്.
ഗോവയിലെ എച്ച്ഐവി ബാധിതരെക്കുറിച്ച് ബിജെപി എംഎല്‍എ നീലേഷ് കബ്രലാണ് ചോദ്യമുന്നയിച്ചത്.
അതേസമയം എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും മന്ത്രി അറിയിച്ചു. 2003 മുതല്‍ 2008 വരെ പ്രതിവര്‍ഷം ആയിരത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 2009ന് ശേഷം 550 കേസുകള്‍ മാത്രമാണ് പ്രതിവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത് എന്നും മന്ത്രി വ്യക്തമാക്കി.