മോഷണം നടത്തിയതിന് പൊതുനിരത്തില്‍ നഗ്നരാക്കി നടത്തി!

തിങ്കള്‍, 2 ജൂണ്‍ 2014 (12:34 IST)
ബീഹാറിലും ഉത്തര്‍പ്രദേശിലും നടന്നുകൊണ്ടിരുന്ന ആള്‍കൂട്ടത്തിന്റെ കാടന്‍ നിയമം ഗോവയിലും റിപ്പോര്‍ട്ട് ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് രണ്ട് ആണ്‍കുട്ടികളെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനു ശേഷം പൊതു നിരത്തില്‍ കൂടി നഗ്നാരാക്കി നടത്തുകയാണ് നാട്ടുകാര്‍ ചെയ്തത്.

കഴിഞ്ഞ മാസം ബെതുളിലാണ് സംഭവം നടന്നത്. വിദേശികളുടെ മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിച്ച സാധനങ്ങളും മോഷ്ടിച്ചൂവെന്ന് ആരോപിച്ചാണ് ഈ കാട്ടുനീതി.

കുട്ടികളെ വടിയുപയോഗിച്ച് അടിച്ചവശരാക്കിയ ശേഷം ബൈക്കുകളില്‍ ബന്ദിച്ചാണ് നഗ്ന പരേഡ് നടത്തിയത്. കുട്ടികളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക