സൈനിക സ്കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം: സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി

ഞായര്‍, 15 ഓഗസ്റ്റ് 2021 (17:02 IST)
രാജ്യത്തെ സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ  അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
മുമ്പ്, സൈനിക് സ്കൂളുകളിൽ ആൺകുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവർക്ക് മാത്രമാണ് സൈനിക പരിശീലനം നൽകിയിരുന്നത്. ഇനി രാജ്യത്തെ സേവിക്കാൻ സ്വപ്‌നം കാണുന്ന പെൺകുട്ടികൾക്കും പരീശീലനം നേടി ഉന്നത സൈനിക പദവി നേടാൻ ഇനി തടസ്സമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍