ബലാത്സംഗം ചെയ്യാന്‍ ശ്രമം; മകള്‍ പിതാവിനെ കാലപുരിക്കയച്ചത് ഇങ്ങനെ - പൊലീസും കണ്ണടച്ചു
ബുധന്‍, 4 ജനുവരി 2017 (16:06 IST)
വീടിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്‌ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാലുകാരിയാണ് പിതാവിനെ ഇരുമ്പ്ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലെത്തിയ പിതാവ് വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി അടുക്കളയില്‍ ഒളിച്ചിരുന്നുവെങ്കിലും പിതാവ് കീഴ്‌പ്പെടുത്താന്‍ ശ്രമം തുടര്‍ന്നതോടെ പെണ്‍കുട്ടി ഇരുമ്പ് കമ്പികൊണ്ട് പിതാവിന്റെ തലയ്‌ക്കടിക്കുകയായിരുന്നു. അയല്‍ക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവമുണ്ടായത്. പിതാവ് നേരത്തെയും വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സ്വയം രക്ഷയ്‌ക്കായാണ് പെണ്‍കുട്ടി കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.