കമൽ തന്നെ പറ്റിച്ചു, ഒരുപാട് പണം തരാനുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗതമി

തിങ്കള്‍, 26 ഫെബ്രുവരി 2018 (08:46 IST)
കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും ആത്മാർ‌ത്ഥയും നിലനിർത്താൻ കഴിയാതെ പോയതു കൊണ്ടാണെന്ന് ഗൗതമി. കമലിൻറ്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളിയാണ് ഗൗതമി രംഗത്തെത്തിയിരിക്കുന്നത്. ബ്ലോഗിലൂടെയായിരുന്നു അവരുടെ പ്രതികരണം.
 
കമലുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ്. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു. ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിയിരുന്നു, അങ്ങനെയാണ് പിരിഞ്ഞതെന്ന്' ഗൗതമി കുറിച്ചു.  
 
അതേസമയം, കമല്‍ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ ഗൗതമി സിനിമാഭിനയം നിര്‍ത്തിയിരുന്നു. അതിനുശേഷം ചലച്ചിത്രമേഖലയിൽ തുടർന്നെങ്കിലും അത് വസ്ത്രാലങ്കാര മേഖലയിൽ ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗൗതമി എടുത്തു പറയുന്നതും ഇതുതന്നെ.
 
കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍