ഇന്ത്യയുടെ കവാടം നവതി നിറവില്‍

ബുധന്‍, 3 ഡിസം‌ബര്‍ 2014 (09:05 IST)
മുംബൈയുടെ താജ്മഹല്‍, ഇന്ത്യയുടെ കവാടം തുടങ്ങിയ വിശേഷണങ്ങള്‍ ഉള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് 90-)ം പിറന്നാള്‍. അറബിക്കടലിലേക്കു നോക്കി നില്‍ക്കുന്ന രീതിയില്‍ ഹിന്ദു, മുസ്ലിം കെട്ടിടനിര്‍മാണ ശൈലികള്‍ ഏകോപിപ്പിച്ചാണു രൂപകല്‍പന ചെയ്ത ഈ അത്ഭുത കവാടം ബ്രിട്ടനിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ബോംബെ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥമാണു നിര്‍മിച്ചത്.

1924 ഡിസംബര്‍ നാലിനായിരുന്നു ഇതിന്റെ ഉദ്ഘാടനം. 85 അടി ഉയരമുള്ള ഈ കവാടം ഇന്ന് വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാല്‍ 90 പിറന്നാളിലേക്ക് കടക്കുമ്പോഴും അതിന്റെ ആഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍ സാധ്യതയില്ല. പിറന്നാളുമായി ബന്ധമില്ലെങ്കിലും നാവികസേനാ പശ്ചിമ കമാന്‍ഡിന്റെ ബീറ്റിങ് റിട്രീറ്റ് നവതി നാളില്‍ നഗരകവാടത്തിനു പ്രൌഢി പകരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍