ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്ന് തിരുവനന്തപുരത്ത് എത്തും

ബുധന്‍, 13 ജനുവരി 2016 (08:42 IST)
പ്രമുഖ പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്ത് സംഗീതപരിപാടി നടത്തുന്നതിനായാണ് ഗുലാം അലി എത്തിയത്. ഈ മാസം 15 ആം തിയതി തിരുവനന്തപുരത്തും 17 ആം തിയതി കോഴിക്കോടും ആണ് ഗുലാം അലിയുടെ ഗസല്‍വിരുന്ന്.
 
നേരത്തെ, മുംബൈയിലും ഡല്‍ഹിയിലും ഗുലാം അലിയുടെ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 
പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ് കേരളത്തില്‍ ഗുലാം അലിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, കേരളത്തിലും ഗുലാം അലിയുടെ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ശിവസേന പറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക