ജന്മദിനം ആഘോഷിക്കാന്‍ പോയ യുവതി കൂട്ടമാനഭംഗത്തിനിരയായി
ശനി, 20 ഡിസംബര്‍ 2014 (15:58 IST)
ഡല്‍ഹിയില്‍ പതിനെട്ട് കാരിയെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്തു. ഡൽഹിയിലെ ആർകെ പുരത്ത് വെള്ളിയാഴ്ച് രാത്രി പരിചിതരായ രണ്ട് യുവക്കള്‍ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പരിചിതരായ രണ്ട് പേർ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ജന്മദിനം ആയിരുന്നു. ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കാമെന്നും, തങ്ങള്‍ എല്ലാം ഒരുക്കിവെച്ചിരിക്കുകയാണെന്നും പരിചയക്കാര്‍ പെണ്‍കുട്ടിയോട് പറഞ്ഞു.
ഇവരുടെ വാക്കുകളില്‍ വിശ്വാസം തോന്നിയ യുവതി ജന്മദിനം ആഘോഷിക്കാന്‍ പോകുകയും. യുവാക്കള്‍ വിജനമായ സ്ഥലത്ത് കൂട്ടികൊണ്ടുപോയി യുവതിയെ ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.