പുണ്യനദിയായ ഗംഗയെ മാല്യന്യ മുക്തമാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇസ്രയേലിന്റെ സഹായ വാഗ്ദാനം. ഗംഗയിലെ മാല്യന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനുമായുള്ള പദ്ധതിക്കാണ് ഇസ്രേയല്‍ സഹകരണം വാഗ്ദാനം ചെയ്തിരിക്കുന്നത്.
മൂന്നു വര്‍ഷം കൊണ്ട് ഗംഗയെ മാല്യന്യ മുക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയുമായും മറ്റ് സെക്രട്ടറിമാരുമായും ഇസ്രയേല്‍ ഈ കാര്യത്തില്‍ ചര്‍ച്ച നടത്തി. തങ്ങളുടെ അറിവും സാങ്കേതികവിദ്യയും ഈ പദ്ധതിക്കായി ഉപയോഗിച്ച് പദ്ധതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമാണെന്ന് ഇസ്രയേലിന്റെ സാമ്പത്തിക വ്യവസായ മന്ത്രാലയത്തിന്റെ തലവന്‍ വ്യക്തമാക്കി.
നേരത്തേ, കേന്ദ്ര സര്‍ക്കാറിന്റെ ഗംഗയെ ശുദ്ധീകരണ പദ്ധതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്ന പ്രകാരമാണെങ്കില്‍ കുറഞ്ഞത് 200 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കോടതി പറഞ്ഞത്. ഇതിനായി ആവശ്യമായ നിര്‍ദേശം തരാന്‍ ആളുകളെ ശരിയാക്കാന്‍ തയ്യാറാണെന്നും കോടതി പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.