നാഗാലാന്റിലെ കുന്നിന്‍ ചെരുവില്‍ വന്‍ വജ്ര ശേഖരം; വജ്രങ്ങള്‍ വാരാന്‍ ഗ്രാമവാസികളുടെ തിരക്ക്

വെള്ളി, 27 നവം‌ബര്‍ 2020 (15:09 IST)
നാഗാലാന്റിലെ മോണ്‍ ജില്ലയിലെ വാഞ്ചിങ് ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ വന്‍ വജ്ര ശേഖരം കണ്ടെത്തി. ഇതേത്തുടര്‍ന്ന് വജ്രങ്ങള്‍ വാരാന്‍ ഗ്രാമവാസികളുടെ തിരക്ക് കാണുച്ചുകൊണ്ടുള്ള വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകല്‍ ഗ്രാമവാസികള്‍ക്ക് കിട്ടിയ ചിത്രങ്ങളും പ്രചരിക്കുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ ഇവിടെ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.
 
കൂടാതെ ജിയോളജി വകുപ്പ് ഈ പ്രദേശത്ത് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഇവരുടെ പഠനത്തിനു ശേഷമായിരിക്കും കല്ലുകള്‍ വജ്രമാണോ മറ്റെന്തെങ്കിലുമാണോയെന്ന് അറിയാന്‍ സാധിക്കുകയുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍