അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചൊവ്വ, 9 ഓഗസ്റ്റ് 2016 (11:03 IST)
കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കലിഖോ പുലിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്.
 
2016 ഫെബ്രുവരി 19ന് ആയിരുന്നു കലിഖോ പുല്‍ അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. നാലര മാസം അദ്ദേഹം അരുണാചലിന്റെ മുഖ്യമന്ത്രി ആയിരുന്നു. 2016 ജൂലൈയില്‍ ഉണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക