2008ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായി ആക്രമണം നടന്നപ്പോള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാര്‍ ചീനാത്ത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. സാംബല്‍പൂര്‍ ബിഷപ് ആയിരിക്കെയാണ് ആര്‍ച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടത്. 1963ല്‍ പുനൈ പേപ്പല്‍ സെമിനാരിയില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു.
പൂനൈ സെമിനാരിയില്‍ റെക്ടര്‍, പ്രൊവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1947 ഫെബ്രുവരി 28ന് സാംബല്‍പൂര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1985 ജൂലൈ ഒന്നിന് കട്ടക്ക്- ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി. 2011 ഫെബ്രുവരിയില്‍ ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.