പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം; പിന്തുണയുമാ‍യി ആര്‍എസ്എസ്

വെള്ളി, 30 മെയ് 2014 (14:45 IST)
പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമാ‍യി ആര്‍എസ്എസ്. സാമ്പത്തിക സിദ്ധാന്തങ്ങളില്‍ പിടിവാശിയുള്ളവരല്ല തങ്ങളെന്ന് ആര്‍എസ്എസ് വക്താവ് റാം മാധവ് പറഞ്ഞു. പ്രതിരോധ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിന്റെ പ്രതികരണം. 
 
രാജ്യത്തിന്റെ താല്‍പര്യം മുന്‍ നിര്‍ത്തിയുള്ള സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം ആര്‍ക്കുമുന്നിലും അടിയറ വെക്കരുതെന്നും റാം മാധവ് പറഞ്ഞു.
 
പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ രാജ്യത്തേക്ക് ക്ഷണിച്ചത് നല്ല നീക്കമാണ്. അയല്‍രാജ്യങ്ങളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. അതോടൊപ്പം മേഖലയില്‍ പ്രബല രാജ്യമായി നിലകൊള്ളാനും ഇന്ത്യ ആഗ്രഹിക്കുന്നു എന്നത് ഊട്ടിയുറപ്പിക്കാന്‍ പുതിയ നീക്കം സഹായിച്ചു എന്നും ആര്‍എസ്എസ് വക്താവ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക