കശ്മീരിനെ പ്രളയം വിഴുങ്ങി; മരണം 160 കവിഞ്ഞു

ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (11:10 IST)
കടുത്തപ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ജമ്മു കശ്മീരില്‍ മരണം നൂറ്റി അറുപതു കവിഞ്ഞു. സംഭവ സ്ഥലത്തെ സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തിച്ചേരുമെന്നാണ് അറിയുന്നത്.

കടുത്തപ്രളയത്തില്‍ പാലങ്ങളും റോഡുകളും തകര്‍ന്നതോടെ പലമേഖലകളും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മിക്കയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇന്നലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ കശ്മീരിലെ പുല്‍വാമയില്‍ ഒഴുക്കില്‍പ്പെട്ട ഒന്‍പതു സൈനികരില്‍ ഏഴുപേരെ രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതുവരെ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എല്ലായിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

തെക്കന്‍ശ്രീനഗറില്‍ ജഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലുളള സഹമന്ത്രി ജിതേന്ദ്ര സിംഗും ശ്രീനഗറിലെത്തി ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മിന്നല്‍പ്രളയത്തില്‍പ്പെട്ട് കാണാതായ 63 ബസ് യാത്രക്കാരില്‍ 25 പേരുടെ മൃതദേഹം കണ്ടെത്തി. 1959 ശേഷം കശ്മീര്‍ നേരിടുന്ന കടുത്ത പ്രളയമാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലു പിന്തുടരുക.

വെബ്ദുനിയ വായിക്കുക