കശ്മീരിലെ പ്രളയത്തില്‍ മുപ്പതോളം മലയാളികളും കുടുങ്ങി
കടുത്ത പ്രളയം തുടരുന്ന കശ്മീരില്‍ മുപ്പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. പലരും വിനോദ സഞ്ചാരത്തിനും മറ്റുമായി കശ്മീരില്‍ എത്തിച്ചേര്‍ന്നവരാണ്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രനും, കുടുംബവും കുടുങ്ങികിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ താമസിക്കുന്ന ഹോട്ടലിലും വെള്ളം കയറിയതിനാല്‍ ഹോട്ടലില്‍ നിന്ന് പുറത്ത് കടക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാണ്.
മുകളിലത്തെ നിലകളിലേക്ക് നീങ്ങാന്‍ ഹോട്ടല്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് ഇവര്‍ വൈകിട്ട് ബന്ധുക്കളെ അറിയിച്ചു. ഇന്നലെ ശ്രീനഗറിലെത്തിയ ഇരുപതിലധികം മലയാളികളും ഹോട്ടലുകളില്‍നിന്നു പുറത്തിറങ്ങാനാവാതെ കഴിയുകയാണ്.