വിമാനങ്ങളുടെ ട്രാക്കിങ്ങിന്‌ ഡിജിസിഎ നിര്‍ദ്ദേശം

വ്യാഴം, 8 മെയ് 2014 (09:26 IST)
യാത്രക്കാരും ചരക്കുമായി പോകുന്ന വിമാനങ്ങള്‍ യഥാസമയ ട്രാക്കിങ്ങിന്‌ വിധേയമാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍സ്‌ (ഡിജിസിഎ) വ്യോമയാന ഓപ്പറേറ്റര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. 
 
ഡിജിസിഎ പുറപ്പെടുവിച്ച വ്യോമ സുരക്ഷാ സര്‍ക്കുലറിലാണ്‌ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌. വ്യോമയാന യാത്ര പുറപ്പെടും മുന്‍പ്‌ വിമാനത്തിലെ എയര്‍ക്രാഫ്റ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ അഡ്രസിങ്‌ ആന്‍ഡ്‌ റിപ്പോര്‍ട്ടിങ്ങ്‌ സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ സര്‍ക്കുലറില്‍ പറയുന്നു.
 
മലേഷ്യയുടെ എംഎച്ച്‌ 370 വിമാനം അപകടത്തില്‍പെട്ട്‌ കാണാതായതിന്റെ പശ്ചാത്തലത്തിലാണ്‌ ഡിജിസിഎയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക