മുംബൈയിലെ സേനാപതി മാർഗിൽ വൻ തീപിടുത്തം; 15 മരണം, നിരവധി പേർക്ക് പരുക്ക്
വെള്ളി, 29 ഡിസംബര്‍ 2017 (07:33 IST)
മുംബൈയിൽ വൻ തീപിടുത്തം. സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്ക്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്.
സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിൽ ഇന്നതെ അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.
നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തീപിടുത്തമുണ്ടായത്. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.