കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ? സാധിക്കുമെങ്കില്‍ വന്‍ സമ്മാനങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. പറഞ്ഞുവരുന്നത് രാഹുല്‍ ഗാന്ധിയെ കണ്ടു പിടിച്ചാല്‍ സമ്മാനം ലഭിക്കുമെന്ന രീതിയില്‍ ഉത്തര്‍ പ്രദേശില്‍ അടുത്തിടെ പ്രചരിക്കുന്ന പോസ്റ്ററുകളെപ്പറ്റിയാണ്.
ഹിന്ദിയിലാണ് പോസ്റ്ററുകള്‍. രാഹുലിനെ കണ്ടു പിടിച്ചാല്‍ നല്ല സമ്മാനം ലഭിക്കുമെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത് റെയില്‍വേ സ്റ്റേഷണ്‍ , പോലീസ് സ്റ്റേഷണ്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങലിലെല്ലാം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. നേരത്തെ അലഹാബാദിലും സമാനമായ രീതിയില്‍ ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.