അടുത്ത കാലത്ത് തമിഴിൽ നിന്നും ഡബ്ബ് ചെയ്ത 'മെന്റൽ പൊലീസ്' എന്ന് അർഥം വരുന്ന 'പൊലീസൊഡു; എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. ഈ സിനിമയ്ക്ക് ആന്ധ്രാ ഫിലിം ബോർഡ് അനുമതി നൽകിയതിനെതുടർന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ നിയമപരമായി രംഗത്തെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനും സംവിധായകൻ ബാബ്ജിക്കും നോട്ടീസ് നൽകിയെങ്കിലും ഇവർ മറുപടിയൊന്നും ഇതുവരെ നൽകിയില്ലെന്നും പൊലീസ് അസോസിയേഷൻ തലവൻ ഗോപി റെഡ്ഡി വ്യക്തമാക്കി.