പശ്ചിമ ബംഗാളിൽ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെയ്പ്പ്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജലംഗി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. സി എ എയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ സംഘത്തിന് നേരെ ചിലർ വെടിയുതിർക്കുകയും ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്യുകയായിരുന്നു.
അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് വെടിയേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഭരണകക്ഷി ഇത് നിഷേധിച്ചു. .