തൊഴിലുറപ്പ് കുടിശിക; 10 ലക്ഷം തൊഴിലാളികളുടെ ബാങ്കിൽ പണമെത്തും

ചിപ്പി പീലിപ്പോസ്

ബുധന്‍, 29 ജനുവരി 2020 (19:23 IST)
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുടിശിക അനുവദിച്ച് കേന്ദ്ര സർക്കാർ. മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കേന്ദ്ര സർക്കാർ കുടിശികയായ 845 കോടി അനുവദിച്ചത്. തുക ഘട്ടം‌ഘട്ടമായി തൊഴിലാളികൾക്ക് ലഭിക്കും.
 
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നിരന്തരമായി കേന്ദ്രത്തിന് കത്തയച്ചിരുന്നു. പാർലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായിട്ടാണ് കേന്ദ്രസർക്കാർ കുടിശിക അനുവദിച്ചത്. തുക 10 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.
 
മറ്റ് പല സംസ്ഥാനങ്ങൾക്ക് ഇക്കഴിഞ്ഞ നംവബറിനുള്ളിൽ കുടിശിക നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേരളത്തെ മാത്രം കേന്ദ്രം തഴയുകയായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ കത്തിടപാടുകൾ നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍