ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമോ?

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 27 ജനുവരി 2020 (19:19 IST)
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാർഡ് അസാ‍ധുവാകുമെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ, അത് പൂർണമായും ശരിയല്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തല്‍ക്കാലത്തേക്ക് പാൻ അസാധുവാകില്ല.  
 
ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. 
 
പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ മാര്‍ച്ച് 31ആണ് അവസാന തിയതി. ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍