പുതിയ സൌഹൃദങ്ങള്‍ക്കായി പലരും തിരഞ്ഞെടുക്കുന്ന മര്‍ഗമാണ് ഫേസ്ബുക്ക്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവം ഫേസ്ബുക്ക് തന്ന ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളായ ദമ്പതികള്‍.
സ്ഥിരമായി വീട്ടിലുണ്ടാകുന്ന വഴക്കിനേത്തുടര്ന്ന് മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചു. പുതിയ ഒരു പ്രണയം കണ്ടെത്താന്‍ ഇരുവരും വ്യാജപ്പേരില്‍ ഫേസ്ബുക്കില്‍ അക്കൌണ്ടും തുടങ്ങി. വൈകാതെതന്നെ ഫേസ്ബുക്ക് പുതിയ പ്രണയബന്ധവുമായി. മാസങ്ങള്‍ നീണ്ട ചാറ്റിങ്ങിനൊടുവില്‍ നേരില്‍ കാണാന്‍ തീരുമാനിച്ച ഇരുവരും ഇതിനായി തിരഞ്ഞെടുത്ത സ്ഥലം പ്രദേശത്തെ ഒരു റസ്റ്റോറന്റ് ആയിരുന്നു. എന്നാല്‍ വിചിത്രമായ ഒരു അനുഭവമായിരുന്നു ഇവരെ കാത്തിരുന്നത്.
നേരില്‍ കണ്ടപ്പൊഴാണ് മനസ്സിലായത്, മാസങ്ങള്‍ക്കുമുന്‍പ് തെറ്റിപ്പിരിഞ്ഞ ഭര്‍ത്താവും ഭാര്യയും തന്നെ. ഇതോടെ ഇരുവരും രൂക്ഷമായ തര്‍ക്കത്തിലായി. കണ്ടുനിന്നവര്‍ പൊലീസിനെ അറിയിച്ചിങ്കിലും കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരേയും കുടുംബ കൌണ്സിലിങ്ങ് സെന്ററിലേക്ക് അയച്ച് പൊലീസ് സംഭവത്തില്‍നിന്നും തടിതപ്പി.