അമ്മയുടെ അറിവോടുകൂടി ആറുവര്‍ഷം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
വ്യാഴം, 23 ജൂലൈ 2015 (17:27 IST)
തുടര്‍ച്ചയായി ആറുവര്‍ഷം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. അമ്മയുടെ അറിവോടുകൂടിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പിതാവ് പിടിയിലാകുന്നത്.മുംബൈയില്‍ വാശിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
വീടുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധസംഘടന സ്‌കൂളില്‍ കൗണ്‍സലിങ് നടത്തിയിരുന്നു. ഇതില്‍നിന്ന് ധൈര്യം ഉള്‍ക്കൊണ്ട് കുട്ടി അധ്യാപികയ്ക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപിക സന്നദ്ധസംഘടനയെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉടന്‍തന്നെ പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
പിതാവ് പീഡിപ്പിക്കുന്ന വിവരം അമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും എന്നാല്‍ തനിക്ക് ഗുളിക തരിക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ മൂത്ത സഹോദരിയെയും പിതാവ് ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നതായും ഇതുകാരണം അവള്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും കുട്ടി പറഞ്ഞു. അയല്‍ക്കാരോടും കുട്ടി സഹായമഭ്യര്‍ഥിച്ചെങ്കിലും പോലീസില്‍ നേരിട്ടുപോയി പരാതി നല്‍കാനാണ് അവര്‍ ഉപദേശിച്ചത്. ആരും സഹായിക്കാനില്ലാത്ത സന്ദര്‍ഭത്തിലാണ് കുട്ടി അധ്യാപികയ്ക്ക് കത്തെഴുതിയത് കുട്ടി പറഞ്ഞു.