ഫത്തേപൂരില്‍ യുവാവിന്റെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി
ശനി, 13 ഡിസംബര്‍ 2014 (11:46 IST)
യുവാവിന്റെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി.ഫത്തേപൂര്‍ ബെറിയില്‍ ഭാട്ടി ഖനിക്ക് സമീപമുള്ള കാട്ടിലാണ് യുവാവിന്റെ ശരീരം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് സമീപവാസിയായ കുല്‍ദീപ് കുമാര്‍ (18) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. ഇതുകൂടാതെ ശരീരത്തില്‍ നിന്നും ഹൃദയവും ലൈംഗികാവയവങ്ങളും ഛേദിച്ച് മാറ്റപ്പെട്ട നിലയിലാണ്. കുല്‍ദീപിന്റെ കഴുത്തില്‍ കല്ലുകൊണ്ട് പരിക്കുകള്‍ ഏല്പിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് 150 അടി അകലെ നിന്നാണ് ഛേദിക്കപ്പെട്ട ശിരസ് കണ്ടെടുത്തത്.
നേരത്തെ കഴിഞ്ഞ ബുധനാഴ്ച കുല്‍ദീപിന്റെ മാതാപിതാക്കള്‍ കാണ്‍മാനില്ലെന്ന് മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ശരീരം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.