വിദര്‍ഭയില്‍ കര്‍ഷകന്‍ സ്വയം തീകൊളുത്തി മരിച്ചു

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (17:06 IST)
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നു. വിദര്‍ഭ മേഖലയിലെ അകോള ജില്ലയിലെ മനര്‍ഖെദ് ഗ്രാമത്തില്‍  ഒരു കര്‍ഷകന്‍ സ്വന്തം ചിതയൊരുക്കിയതിനുശേഷം സ്വയം തീകൊളുത്തി മരിച്ചു. സോയാബീന്‍ കര്‍ഷകനായ കാശിറാം ഇന്‍ഡോര്‍ (76) ആണ് മരിച്ചത്.

കടുത്ത വരള്‍ച്ചയും കീടബാധയേയും തുടര്‍ന്ന് സോയാബീന്‍ കൃഷിയില്‍ വിളവ് കുറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.   വിളവു കഴിഞ്ഞ പാടത്ത് വിറക് കൊണ്ട് ചിതൊരുക്കിയതിന് ശേഷംമുകളില്‍ കയറിക്കിടന്ന് തീ കൊളുത്തുകയായിരുന്നു. കാശിറാമിന് കടബാധ്യതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴയുടെ ലഭ്യതയില്‍ വന്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് വിദര്‍ഭയിലെ ഏഴായിരത്തോളം വരുന്ന ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക