ആം ആദ്മി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ബുധന്‍, 22 ഏപ്രില്‍ 2015 (16:45 IST)
ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച  കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രയാണ് മരിച്ചത്.റാലി നടന്ന ജന്തര്‍ മന്ദറിലെ ഒരു മരത്തില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച  കര്‍ഷകനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ മരണമടയുകയായിരുന്നു.
 
കര്‍ഷകന്റെ ആത്മഹത്യാശ്രമം തടയാന്‍ സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം ശ്രമിച്ചില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളാണ് റാലി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ റാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അതേസമയം സംഭവത്തില്‍ ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

വെബ്ദുനിയ വായിക്കുക