ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി ഫയ്‌സാന്‍ അസ്മിയെ ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. രാജ്യത്ത് നടന്നിട്ടൂള്ള തീവ്രവാദ ആക്രമണങ്ങളില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടോടെ ഇന്റലിജന്‍സ് ഏജന്‍സികളാണ് അസ്മിയെ രാജ്യത്തെത്തിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. 200ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഡല്‍ഹിയില്‍ നിന്നും ഷാര്‍ജയിലേക്ക് അസ്മി രക്ഷപ്പെടുകയായിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം എത്തിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലൂം എന്‍ഐഎയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തീവ്രവാദ സംഘടനകളുടെ പണത്തിന്റെ സ്രോതസ്സ് ഇയാളില്‍ നിന്ന് മനസ്സിലാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അസ്മിയെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.