മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

വെള്ളി, 31 ഒക്‌ടോബര്‍ 2014 (10:04 IST)
മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നരേന്ദ്ര മോഡി, അമിത്ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ മുംബൈയിലെത്തും. എന്നാല്‍ ശിവസേന നേതാക്കള്‍ ചടങ്ങില്‍നിന്ന് വിട്ടു നില്‍ക്കും. ബോളിവുഡിലെയും വ്യവസായ രംഗത്തെയും പ്രമുഖരും സ്വാതന്ത്ര്യ സമര സേനാനികളും സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. 
 
ദേവേന്ദ്ര ഫട്നാവിസിനൊപ്പം എത്ര അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും എന്നുറപ്പായിട്ടില്ലെങ്കിലും ഏഴ് പ്രധാന ബിജെപി നേതാക്കള്‍ പട്ടികയിലുണ്ടാകും. ഏഴില്‍ നാല് പേരും യുവ നേതാക്കളാണ്. മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്ന് കേട്ട പങ്കജ മുണ്ടെ, വിനോദ് താവഡെ, ഏക്‌നാഥ് ഘാഡ്‌സെ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങിന് സാക്ഷിയാകും.
 
സത്യപ്രതിജ്ഞ നടക്കുന്ന വാംഘഡെ സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറക്കാന്‍ നാല്‍പതിനായിരത്തില്‍ പരം ബിജെപി പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുംബൈയിലെത്തും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക