വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുത്: കേന്ദ്രം സുപ്രീം കോടതിയിൽ

ബുധന്‍, 13 ജനുവരി 2021 (13:46 IST)
ഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് 2018ലെ വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുതെന്ന് അവശ്യപ്പെട്ട് സുപ്രീം കോടത്തിയെ സമീപിച്ച് കേന്ദ്ര സർക്കാർ. സഹപ്രവർത്തകരുടെ ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സൈനികരെ പിരിച്ചുവിടാൻ അനുവദിയ്ക്കണം എന്ന് കാട്ടിയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 
 
അത്തരം പ്രവർത്തികൾ ചെയ്യുന്നവർ സൈനികരായി തുടരാൻ യോഗ്യരല്ല. എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല എന്ന നിലപാട് ഇത്തരക്കാർ സ്വീകരിയ്ക്കുന്നതായും ഹർജിയിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍